iffkയ്ക്ക് പോയത് കോളേജിൽ വലിയൊരു സംഭവമായെകിലും അതത്ര വലിയ കാര്യമൊന്നുമല്ല..സിനിമയെ ഇഷ്ടപ്പെടുന്ന ആര്ക്കും പോകാവുന്ന ഒരു ഉത്സവമാണ് iffk.. ഞങ്ങൾ മൂന്നുപേർ കണ്ട സ്വപ്നങ്ങൾ സത്യമ്മയതയിരുന്നു iffk ദിനങ്ങൾ..സിനിമ കാണുന്നതിലുപരി ഒരു കൂട്ടം സുഹൃത്തുക്കളെ നമുക്ക് iffk സമ്മാനിക്കും..കോളേജിൽ നിന്നും വീട്ടില് നിന്നും ഒരുപോലെഉണ്ടായ എതിർപ്പുകൾ അവഗണിച് തന്നെയാണ് ഞങ്ങൾ തിരുവന്തപുരത്തെക്ക് കള്ളവണ്ടി കയറിയത്..എവിടെ താമസിക്കുമെന്നും എന്ത് ചെയ്യണമെന്നും ഒരു ഐഡിയയും ഇല്ല! ആദ്യദിനം ഒരു സുഹൃത്തിന്റെ വീട്ടില് താമസിച്ചു..തിരുവനന്തപുരത്ത് നിന്നും വളരെ അകലെ ആയതിനാൽ ആ ദിവസം ഞങ്ങള്ക്ക് 3 ഷോ കാണാൻ കഴിഞ്ഞില്ല..അങ്ങനെ അവിടുത്തെ താമസം മതിയാക്കി ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് ചേക്കേറി..ladies waiting റൂമിൽ ഉറങ്ങാതെ ഉറങ്ങിയ രാത്രികൾ..പിന്നീട് മനസ്സില് സിനിമ മാത്രമായിരുന്നു..തിയേറ്ററുകളിൽ നിന്ന് തിയേറ്ററുകളിലേക്ക്..അതോരു പുഴയായിരുന്നു..ഒരു കൂട്ടം സിനിമാപ്രേമികളുടെ പുഴ..
No comments:
Post a Comment