Friday, 23 January 2015

ഒരു കഥ എഴുതാനുള്ള വേദനയുണ്ട് മനസ്സില്...പക്ഷെ എഴുതാൻ വാക്കുകളില്ല.. മറ്റുള്ളവര്ക്ക് മുൻപിൽ എപ്പോഴും ചിരിക്കുന്ന ഞാൻ എന്റേതായ ഓരോ നിമിഷവും കരയുകയാണ്..പോവാൻ വീട് പോലുമില്ലാത്ത അവസ്ഥ! എല്ലാമുണ്ടായിട്ടും ഒന്നുമില്ലതവളെപോലെ..ഒന്നിനും ഒരു കുറവുമില്ല.
ആവശ്യത്തിനും അനാവശ്യത്തിനും പണം! എന്തുണ്ടായിട്ടെന്താ..അച്ഛനും അമ്മയും ഒരിടത്ത്, അനിയത്തി മറ്റൊരിടത്ത്..പണ്ട് കൂടെ ഉണ്ടായിരുന്ന അവനും ഇപ്പഴില്ല..അല്ലെങ്കിലും ഞാൻ എന്നും ഒറ്റയ്ക്കാണല്ലോ..അവനോട്‌ മിണ്ടിയത് ഒരു സ്വപ്നമായിരുന്നോ? ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല സ്വപ്നം! ഒരു മണ്ടിയുടെ സ്വപ്നം..ഇപ്പഴും എന്റെ മനസ്സ് ആ സ്വപ്നം തേടി പോവാറുണ്ട്..
എനിക്ക് എന്നെ തന്നെ പിടിച്ച് നിരത്താൻ പറ്റുന്നില്ല..അവനെ ഒന്ന് മറക്കാൻ പറ്റിയിരുന്നെകിൽ..
വേദനകൾക്ക് എന്നെ ഒരുപാട് ഇഷ്ടനെന്നു തോന്നുന്നു

നിങ്ങള്ക്കെന്നെ തീരെ ഇഷ്ടല്ല...എന്നാൽ നിങ്ങള്ക്കൊരു വിഷമം വരു്പോ ഞാനാവും ആദ്യം ഓടിയെത്തുക- വേദന! 

No comments:

Post a Comment