Wednesday, 10 December 2014

അങ്ങനെ ആ പരീക്ഷാകാലം കഴിഞ്ഞു!അവസാന സെമെസ്റ്റെർ!                                   കോളേജിൽ നിന്ന് കാന്റീനിൽലേക്കും അവിടുന്ന് ബഷീര്ക്കയുടെ കടയിലീക്കും പോവുന്ന ആ നാളുകള്ക്ക് ഇനി  മൂന്നു മാസം മാത്രമായിരിക്കും ആയുസ്സ്!
ഒരുപാട് കാര്യങ്ങളുണ്ട് മിസ്സ്‌ ചെയ്യാൻ! നാല് വര്ഷത്തിലെ അവസാന മൂന്നു മാസങ്ങൾ..ഒരുപാട് കാര്യങ്ങളുണ്ട് ചെയ്ത് തീര്ക്കാൻ!  ഒന്നും ചെയ്യാതെ നഷ്ടപ്പെടുത്തിയ മൂന്നു വര്ഷങ്ങളുടെ വിങ്ങലുണ്ട് അവസാന  വര്ഷം ഞങ്ങൾ ചെയ്ത് കൂട്ടിയ  ഓരോ കാര്യങ്ങല്ക്കും!  കഴിഞ്ഞ മൂന്നു വര്ഷം നിങ്ങളൊക്കെ എവിടായിരുന്നു എന്ന് ഞങൾ ഓരോരുതരും  പരസ്പരം ചോദിക്കാറുണ്ട്! ഈ നശിച്ച കോളേജിൽ എന്നെ എത്തിച്ച എന്നെ തന്നെ ഞാൻ എത്രയോ വട്ടം ശപിചിട്ടുണ്ട്!  എന്തിനാണ് ഞാൻ ഇവിടെ എത്തിയത്  എന്നതിന് എനിക്കിപ്പോ ഉത്തരമുണ്ട്..അതെ, നിങ്ങളെ കാണാനായിരുന്നു!
ആതിര,അഞ്ജു,ജിന്ച്ച,അച്ചു, പിന്നെ ഞാനും! 

No comments:

Post a Comment