"ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ..
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിധ്യം പകരുന്ന വേദന!"
ദുഃഖമെന്താനന്ദമാണെനിക്കോമനേ..
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിധ്യം പകരുന്ന വേദന!"
ക്ലാസ്സിൽ വെച്ച് അത്രയൊന്നും രസമില്ലാതെ 'ആനന്ദധാര'യിലെ വരികൾ ചൊല്ലിയപ്പോൾ അതുവരെ ക്ലാസ് നോട്ടെഴുതാതെ പേനയും കടിച്ചിരുന്നിരുന്ന പലരും നോട്ടുപുസ്തകം തുറക്കുന്നതു കണ്ടു.ആ വരികൾ പകർത്തി വെക്കുകയാണു."ഒന്നൂടി ചൊല്ല്വോ ടീച്ചറേ"ന്ന് കണ്ണിൽ സുറുമയെഴുതി വരുന്ന ആൺകുട്ടി ചോദിച്ചപ്പോൾ ഞാൻ വീണ്ടും ചൊല്ലിക്കൊടുത്തു.മുൻബെഞ്ചിലിരിക്കുന്ന പെൺകുട്ടി ഭംഗിയുള്ള കൈപ്പടയിൽ അത് നോട്ട് പുസ്തകത്തിൽ പകർത്തുന്നതും നോക്കി ഞാൻ നിന്നു...അപ്പോഴേക്കും ബെല്ലടിച്ചു.
കേരളവർമ്മയുടെ ചുവരുകളിൽ എഴുതിവെച്ചിട്ടുള്ള വിശ്വസാഹിത്യം വായിച്ചു കൊണ്ട് ഞാൻ ഡിപ്പാർട്ട്മെന്റിലേക്കു നടന്നു.എല്ലാം പ്രണയവും വിപ്ലവവും തന്നെ!!
"അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിൽ ആഴങ്ങളിൽ വീണു
പൊഴിയുമ്പോഴാണെന്റെ സ്വർഗ്ഗം
നിന്നിലലിയുന്നതേ നിത്യസത്യം..."
ഉരുകി നിന്നാത്മാവിൽ ആഴങ്ങളിൽ വീണു
പൊഴിയുമ്പോഴാണെന്റെ സ്വർഗ്ഗം
നിന്നിലലിയുന്നതേ നിത്യസത്യം..."
"ബാധിതരാരും വിടുതിയാഗ്രഹിക്കാത്ത
ഒരു മഹാരോഗമാണു പ്രണയം!"
ഒരു മഹാരോഗമാണു പ്രണയം!"
"ഞാനുമ്മ വെച്ചു തുടുപ്പിച്ചൊരോർമ്മയിൽ
നീയൊരു ജന്മം പിരിഞ്ഞു ജീവിക്കുമോ??"
നീയൊരു ജന്മം പിരിഞ്ഞു ജീവിക്കുമോ??"
"അകലെയേക്കാൾ അകലെയാകുന്നു നീ
അരികിലേക്കാൾ അരികിലാണത്ഭുതം!!"
അരികിലേക്കാൾ അരികിലാണത്ഭുതം!!"
എല്ലാ വരികളും വിഷാദഭരിതമാണെന്നു തോന്നി..നേട്ടങ്ങളെക്കുറിച്ചല്ല നഷ്ടങ്ങളെക്കുറിച്ചാണു എഴുതി നിറച്ചിരിക്കുന്നത്..നമ്മുടെ മനസ്സിൽ വിരൽ തൊടുന്നത് നഷ്ടത്തിന്റെ ആവിഷ്കാരങ്ങളാകുന്നത് എന്തുകൊണ്ടാവാം?? റോമിയോയും ജൂലിയറ്റും ലൈലയും മജ്നുവും രാധയും കൃഷ്ണനും ലീലയും മദനനും ചന്ദ്രികയും രമണനും നളിനിയും ദിവാകരനുമൊന്നും വിവാഹം എന്ന സ്ഥാപിതവ്യവസ്ഥയിൽ കോർക്കപ്പെട്ടവരല്ല.പരസ്പരം നഷ്ടപ്പെട്ടവരാണു..എന്നാൽ ആ നഷ്ടത്തിലൂടെ പരസ്പരം നേടിയവരുമാണവർ.ലോലയും പ്രതിമയും രാജകുമാരിയും ഗൗരിയും കടലും തരിശുനിലവും നഷ്ടപ്പെട്ട നീലാംബരിയും മഞ്ഞും സൂര്യകാന്തിയും ആനന്ദധാരയും വാനപ്രസ്ഥവുമെല്ലാം നേടിയവന്റെ ആഹ്ലാദങ്ങളല്ല..നഷ്ടത്തിന്റെ ആഖ്യാനങ്ങളാണു."ഞാനെഴുതേണ്ടതായിരുന്നല്ലോ" എന്ന ആന്തലോടെയാണു പലപ്പോഴും നാമത് വായിക്കുക.
'Fall in love'.....അതെ! പ്രണയത്തിൽ വീഴുന്നു...ആരും 'Rise in love'എന്ന് പ്രയോഗിക്കാറില്ല.പ്രണയത്തിൽ നാം 'വീഴുന്നു' 'ചാടുന്നു' 'പെടുന്നു'..ഒരിക്കൽ വീണു കഴിഞ്ഞാൽ മോചനമില്ലാത്ത രോഗമാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാവുമോ ഭാഷ ഈ സൂത്രപ്പണിയൊപ്പിച്ചത്????
'Fall in love'.....അതെ! പ്രണയത്തിൽ വീഴുന്നു...ആരും 'Rise in love'എന്ന് പ്രയോഗിക്കാറില്ല.പ്രണയത്തിൽ നാം 'വീഴുന്നു' 'ചാടുന്നു' 'പെടുന്നു'..ഒരിക്കൽ വീണു കഴിഞ്ഞാൽ മോചനമില്ലാത്ത രോഗമാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാവുമോ ഭാഷ ഈ സൂത്രപ്പണിയൊപ്പിച്ചത്????
"പ്രണയിതാക്കൾ ഒരിക്കൽ തമ്മിൽ കണ്ടു മുട്ടുകയല്ല ചെയ്യുന്നത്.അവർ എക്കാലവും തമ്മിൽ പേറുകയാണു ചെയ്യുന്നത്."
ഓരോ മനുഷ്യനും ഇങ്ങനെ ഓരോരുത്തരെ ഉള്ളിൽ പേറുന്നവരായിരിക്കും...അല്ലേ?? 'ഹൃദയമെന്നു കേൾക്കുമ്പോഴേക്കും പ്രണയിയുടെ പേരെഴുതി വെച്ച് കേട്ടെഴുത്തു പരീക്ഷയിൽ അവർ തോറ്റു കൊണ്ടേയിരിക്കും'.."ജയിച്ചിടം വിട്ടു പോരിക! തോറ്റിടത്തേക്ക് മടങ്ങിച്ചെല്ലുക!"എന്ന് കസാന്ത് സാക്കിസ്.ഏതാണു ജയിച്ചിടം?? ജയിച്ചവനല്ല പലപ്പോഴും ജയത്തിന്റെ വിലയറിയുന്നത്.നഷ്ടപ്പെട്ടവനായിരിക്കും! വസ്തുവിന്റെ മൂല്യം നിശ്ചയിക്കുന്നത് അലഭ്യതയായിരിക്കും.ഒരു കഥയോർമ്മ വരുന്നു.
'പണ്ട് കയ്യിലൊരു പെട്ടിയുമായി ഒരപൂർവ്വ സുന്ദരി ഒരു നാട്ടിൽ പ്രത്യക്ഷപ്പെട്ടു.ആ നാട്ടിലെ യുവാക്കളുടെയെല്ലാം ഉറക്കം നഷ്ടപ്പെട്ടു.അവരുടെ ജീവിതത്തിലെ സ്ത്രീകൾ അനാഥരായി.ആ നാട്ടിലെ രാജകുമാരൻ അവളോട് വിവാഹാഭ്യർത്ഥന നടത്തി.
"എനിക്കു വിരോധമില്ല.പക്ഷേ ഒരിക്കലും എന്റെ കയ്യിലെ പെട്ടി തുറന്നു നോക്കാൻ പാടില്ല.തുറന്നാൽ..ആ നിമിഷം ഞാൻ മടങ്ങിപ്പോകും."
രാജകുമാരനു ആ നിബന്ധന നിസ്സാരമായി തോന്നി.അവളെപ്പോലൊരു നിധി കൈവശം വന്നു ചേരുമെങ്കിൽ ഈ വില കുറഞ്ഞ പെട്ടി എന്തിനു?? അവൾക്കു വേണ്ടി രാജ്യം വെടിയാൻ വരെ താൻ തയ്യാറാണല്ലോ..
പക്ഷേ അവളെ സ്വന്തമാക്കിയതോടെ രാജകുമാരന്റെ ആശങ്ക ആ പെട്ടിയ്ക്കുള്ളിലെന്തായിരിക്കും എന്നതായി മാറി.ആദ്യരാവിൽ അവളുറങ്ങിയെന്നുറപ്പായപ്പോൾ അയാൾ വിറയ്ക്കുന്ന കൈകളോടെ ആ പെട്ടി തുറന്നു....അകം ശൂന്യം..!!പുറകിലെ വാതിൽ അടയുന്ന ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി..മുറിയിൽ അവളില്ല.'
പ്രണയിനിക്കു വേണ്ടി ചെവിയറുത്തു നൽകാൻ നേടിയവനു കഴിയില്ല. നഷ്ടപ്പെട്ടവനേ കഴിയൂ. കവിയ്ക്കും കാമുകനും മാത്രമേ ഭ്രാന്തനാവാൻ കഴിയൂ..ഭ്രാന്തമായ ഒരു പ്രണയാനുഭവം ചുള്ളിക്കാട് ഒരിക്കലെഴുതി..നേടിയ പ്രണയാനുഭവമല്ല എഴുതിയത്.നഷ്ടത്തിന്റെ അനുഭവമാണു.അതിലൊരു ഭാഗമിങ്ങനെ:
"അവളെക്കുറിച്ചു കവിതയെഴുതിയത് മഷി കൊണ്ടായിരുന്നില്ല.വിരൽ മുറിച്ചെടുത്ത ചോര കൊണ്ടായിരുന്നു.ഒരിക്കൽ ഒറ്റനോട്ടിന്റെ വെള്ളയിൽ രക്തം കൊണ്ട് അവളുടെ പേരെഴുതി ദേവീക്ഷേത്രത്തിലെ ഭണ്ഡാരത്തിലിട്ടു.
അന്ന് അവൾ വിഷം തന്നിരുന്നെങ്കിൽ സന്തോഷത്തോടെ വാങ്ങിക്കുടിച്ച് അവളുടെ കാൽക്കൽ ഞാൻ ചിരിച്ചു കൊണ്ട് മരിച്ചു വീഴുമായിരുന്നു...
അന്ന് അവൾ വിഷം തന്നിരുന്നെങ്കിൽ സന്തോഷത്തോടെ വാങ്ങിക്കുടിച്ച് അവളുടെ കാൽക്കൽ ഞാൻ ചിരിച്ചു കൊണ്ട് മരിച്ചു വീഴുമായിരുന്നു...
ഒരു ദിവസം അവൾ പറഞ്ഞു :
"പരീക്ഷ കഴിഞ്ഞാൽ ഞാൻ പോകും.പിന്നെ നമ്മൾ കണ്ടെന്നു വരില്ല.
എന്റെ ലോകം ശൂന്യമായി...
അന്നു സന്ധ്യയ്ക്ക് അമ്പലത്തിനു ചുറ്റും പ്രദക്ഷിണം വെക്കുന്ന അവളെ നോക്കി അകലെ കൽപ്പടവിൽ ഇരുന്നപ്പോൾ ഞാൻ ഓർത്തു.
ഇനി എത്ര ദിവസം കൂടി??
അവൾ പോയ വഴിയിൽ മണലിൽ പൊതിഞ്ഞ അവളുടെ കാൽപ്പാടു നോക്കി ഞാൻ ശൂന്യഹൃദയനായി നിന്നു.പെട്ടെന്ന് ഒരാശയം തോന്നി.ഒരു തുളസിക്കമ്പൊടിച്ചെടുത്ത് അവളുടെ കാൽപ്പാടിനു അടയാളം വെച്ചു.ഓടിപ്പോയി ഒരു പട്ടുതുണിക്കഷണം സംഘടിപ്പിച്ചു കൊണ്ടു വന്നു.ഭഗവതി പോലുമറിയാതെ അവളുടെ കാൽപ്പാടുകൾ പൊതിഞ്ഞ മണ്ണു പട്ടിൽ പൊതിഞ്ഞെടുത്തു നെഞ്ചോടടക്കി ഞാൻ തറവാട്ടിലേക്കു കൊണ്ടു വന്നു..."
ഓർമ്മയുടെ മച്ചകത്ത് പട്ടിൽ പൊതിഞ്ഞ ഒരു പ്രണയം സൂക്ഷിക്കാത്തവരായി ആരുണ്ടാകും?
മായ്ച്ചാലും മായ്ച്ചാലും അടയാളങ്ങൾ പോകാതെ നിൽക്കുന്ന സ്ലേറ്റു പോലെയാണു നഷ്ടപ്രണയികളുടെ മനസ്സ്.അടയാളങ്ങൾ പോയെന്നു നാം കരുതും..പക്ഷേ ആ അടയാളങ്ങൾ മായാതെ അവശേഷിക്കുക തന്നെ ചെയ്യും.പി.ആർ .രതീഷ് പറഞ്ഞതു പോലെ..
"പ്രണയം ഒരിക്കൽ പെയ്താൽ മതി
ജീവിതകാലം മുഴുവൻ ചോർന്നൊലിക്കും!!"
ജീവിതകാലം മുഴുവൻ ചോർന്നൊലിക്കും!!"
No comments:
Post a Comment